6 crores for forest protection

അദാലത്തില്‍ ആശ്വാസ ധനസഹായം ,69 ലക്ഷം വിതരണം ചെയ്തു

9756 ഫയലുകള്‍ തീര്‍പ്പാക്കി

കാട്ടാന പ്രതിരോധത്തിന് പാലക്കാട് ഡിവിഷന് രണ്ടു കോടിയും മണ്ണാര്‍ക്കാടിന് 1.5 കോടിയും നെന്മാറയ്ക്ക് 75 ലക്ഷവും നിലമ്പൂരിന് 1.25 കോടിയും ഉള്‍പ്പെടെ ആകെ ആറു കോടി രൂപയും നബാര്‍ഡ് സഹായത്തോടെ സോളാര്‍ ഫെന്‍സിങ്ങും സ്ഥാപിക്കും. നടന്നുകൊണ്ടിരിക്കുന്ന ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. അടുത്ത ഘട്ടത്തോടു കൂടി 50 ശതമാനം ഫയല്‍ തീര്‍പ്പാക്കല്‍ നടപ്പിലാക്കും. ഭൂമിയുടെ വന വിസ്തൃതി വര്‍ധിപ്പിച്ച പ്രകാരം ഇതുവരെ സംസ്ഥാനത്ത് ആകെ 29.5 ശതമാനം സംരക്ഷണ വന ഭൂമിയാക്കികൊണ്ട് കേരളം ഇന്ത്യയില്‍ ഒന്നാംസ്ഥാനത്തെത്തി.

ഫയല്‍ തീര്‍പ്പാക്കലിന്റെ ഭാഗമായി ഈസ്റ്റേണ്‍ സര്‍ക്കിള്‍ പരിധിയിലെ ടെറിട്ടോറിയല്‍ ഡിവിഷനുകള്‍, വൈല്‍ഡ് ലൈഫ് ഡിവിഷനുകള്‍, സാമൂഹ്യവനവത്ക്കരണ വിഭാഗം, ഇന്‍സ്പെക്ഷന്‍ ഇവാല്വേഷന്‍ വിഭാഗം, വര്‍ക്കിങ് പ്ലാന്‍ ഡിവിഷന്‍ തുടങ്ങിയ വനം വകുപ്പിന്റെ വിവിധ ഓഫീസുകളിലായി ആകെ 44,881 ഫയലുകളാണ് തീര്‍പ്പാക്കാന്‍ ഉണ്ടായിരുന്നത്. ഓഗസ്റ്റ് 26 നടന്ന അദാലത്തില്‍ ഒന്നുമുതല്‍ മൂന്നുവരെ റൗണ്ട് പൂര്‍ത്തിയാക്കി 9756 ഫയലുകള്‍ തീര്‍പ്പാക്കി. ആകെ ഫയലുകളുടെ 21.75 ശതമാനമാണിത്. ബാക്കി ഫയലുകള്‍ രണ്ട് റൗണ്ട് കൂടി അദാലത്ത് നടത്തി പരമാവധി തീര്‍പ്പാക്കും.

പാലക്കാട്, മലപ്പുറം ജില്ലകളിലെ ഡിവിഷനുകളായ പാലക്കാട്, നെന്മാറ, മണ്ണാര്‍ക്കാട്, സൈലന്റ് വാലി, നിലമ്പൂര്‍ നോര്‍ത്ത്, നിലമ്പൂര്‍ സൗത്ത്, പറമ്പിക്കുളം എന്നിവിടങ്ങളിലെ വന്യജീവി ആക്രമണത്തിന് ഇരയായ 118 ഉപഭോക്താക്കള്‍ക്ക് ആശ്വാസ ധനസഹായമായി 69 ലക്ഷം രൂപ അദാലത്തില്‍ വിതരണം ചെയ്തു.