പരിസ്ഥിതിലോലപ്രദേശ പ്രശ്നത്തിൽ വനംവകുപ്പിൻറെ ഭൂപടം പ്രസിദ്ധീകരിച്ചു. കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, റോഡുകൾ തുടങ്ങിയവ 12 ഇനമായി രേഖപ്പെടുത്തി. ജനവാസമേഖല ഉൾപ്പെടുന്നതിലെ പരാതി നൽകാനുള്ള അപേക്ഷയും പ്രസിദ്ധീകരിച്ചു. എതിർപ്പ് അറിയിക്കേണ്ടത് വനംവകുപ്പിൻറെ ഈ ഭൂപടം അനുസരിച്ചാണ്. സർവേ നടത്തിയ പ്ലോട്ട്, വില്ലേജ്, പഞ്ചായത്ത് തുടങ്ങിയ പ്രത്യേകം അറിയാം . 22 സംരക്ഷിത പ്രദേശങ്ങൾക്കുചുറ്റുമുള്ള ഭൂപടമാണ് പ്രസിദ്ധീകരിച്ചത്. വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റുമുള്ള ബഫർസോൺ അറിയാം.
ഇവയിൽ കരിമ്പുഴ വന്യജീവി സങ്കേതത്തിന്റെ മാപ്പ് സംസ്ഥാന സർക്കാരിന്റെ പരിഗണനയിൽ ഉള്ള കരട് പ്രൊപ്പോസലാണ്. ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ 2023 ജനുവരി 7-വരെ വിദഗ്ധ സമിതിയുടെ ഇ മെയിലിൽ (eszexpertcommittee@gmail.com) അറിയിക്കാവുന്നതാണ്. ബഫർ സോണുകളുടെ ഉപഗ്രഹചിത്രത്തോടൊപ്പം നിർമ്മിതികളുടെ വിശദാംശങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള മാപ്പുകൾ ഉടൻ തന്നെ പ്രസിദ്ധീ കരിക്കുന്നതാണ്.
https://kerala.gov.in/subdetail/MTAzNDg5MDcyLjI4/MjIwNjM2NjAuMDg=