ദേശിയ ഗോപാൽ രത്ന 2024 പുരസ്കാരത്തിന് അപേക്ഷ സമർപ്പിക്കാം
രാജ്യത്തെ തനത് ജനുസ്സിൽപ്പെട്ട കന്നുകാലികളെ സംരക്ഷിക്കുന്നതിനും അവയുടെ പാലുൽപ്പാദനവും, ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നതിനുമായി, തനത് ജനുസ്സിൽപ്പെട്ട കന്നുകാലികളെ പരിപാലിക്കുന്ന വ്യക്തികൾക്കും, സഹകരണ സംഘങ്ങൾക്കും പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടു കൂടി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ദേശിയ ഗോപാൽ രത്ന 2024 പുരസ്കാരത്തിന് അപേക്ഷ സമർപ്പിക്കാം. രാജ്യത്തെ തനത് ജനുസ്സിൽപ്പെട്ട കന്നുകാലികളെ ശാസ്ത്രീയമായി പരിപാലിക്കുന്ന വ്യക്തികൾക്കും, ഏറ്റവും നല്ല എ. ഐ ടെക്നീഷ്യനും, ഡെയറി കോപ്പറേറ്റീവ്/ മിൽക്ക് പ്രൊഡ്യൂസർ കമ്പനി/ ഡെയറി ഫാർമർ ഓർഗനൈസേഷൻ എന്നീ 3 വിഭാഗങ്ങൾക്കാണ് ‘ദേശീയ ഗോപാൽരത്ന പുരസ്കാരം 2024″ നൽകുന്നത്. Ministry of Home Affairs (MHA) https://awards.gov.in എന്ന ഓൺലൈൻ പോർട്ടലിലൂടെ അവാർഡിനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം (സെപ്റ്റംബർ) 30 ആണ്. കൂടുതൽ വിവരങ്ങൾക്ക് 0471 2449138 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുക.