നബാർഡ് ധനസഹായത്തോടെ 15.68 കോടി രൂപചെലവിൽ പണിപൂർത്തീകരിച്ച വിവിധ ഓഫീസുകളുടെയും പദ്ധതികളുടെയും ഉദ്ഘാടനം നിർവഹിച്ചു
നിലമ്പൂർ നോർത്ത്, സൗത്ത് ഡിവിഷനുകളുടെ പരിധിയിൽ നബാർഡ് ധനസഹായത്തോടെ 15.68 കോടി രൂപചെലവിൽ പണിപൂർത്തീകരിച്ച വിവിധ ഓഫീസുകളുടെയും പദ്ധതികളുടെയും ഉദ്ഘാടനം നിർവഹിച്ചു. വകുപ്പ് നടപ്പാക്കിയ വനസൗഹൃദ അദാലത്തുകൾ വഴി വനം വകുപ്പ് ജീവനക്കാരും ജനങ്ങളും തമ്മിൽ സൗഹൃദം വളർത്തിയെടുക്കാൻ കഴിഞ്ഞു. വനമേഖലയോട് ചേർന്നുള്ള 241 പഞ്ചായത്തുകളിലായി നടത്തിയ അദാലത്തുകളിൽ ജനങ്ങൾക്ക് പറയാനുള്ളത് സർക്കാർ സഹിഷ്ണുതയോടെ കേട്ടു. ഇതാണ് വനം വകുപ്പുദ്യോഗസ്ഥരും ജനങ്ങളും തമ്മിൽ സൗഹാർദാന്തരീക്ഷം വളർത്തിയെടുക്കാൻ സഹായിച്ചത്.
റാപ്പിഡ് റെസ്‌പോൺസ് ടീം കെട്ടിടം, നിലമ്പൂർ ഫ്‌ളൈയിംഗ് സ്‌കോഡ് കെട്ടിടം, വെറ്ററിനറി കോംപ്ലക്‌സ്, നെടുങ്കയം ഫോറസ്റ്റ് സ്റ്റേഷൻ കോംപ്ലക്‌സ്, നെടുങ്കയം-മാഞ്ചീരി റോഡ്, കരുളായി റേഞ്ച് ഓഫീസ് കെട്ടിടം, സൗരോർജ തൂക്കുവേലി, വള്ളുവശ്ശേരി സ്റ്റാഫ് ബാരക്ക് എന്നിവയുടെ ഉദ്ഘാടനവും റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ പ്രവർത്തനം ഊർജിതമാക്കുന്നതിന് ലഭ്യമായ പുതിയ ബൈക്കുകളുടെ വിതരണവുമാണ് നിർവഹിച്ചത്.