Development work to protect nature is the need of the hour

പ്രകൃതിയെ സംരക്ഷിച്ചുള്ള വികസനപ്രവർത്തനം കാലഘട്ടത്തിന്റെ അനിവാര്യത

പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ലോക പരിസ്ഥിതിദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വഴുതക്കാട് വനം ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു. പ്രകൃതിയിന്മേലുള്ള മനുഷ്യന്റെ കടന്നുകയറ്റം ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാണ്. വരൾച്ച, മരുവത്കരണം തുടങ്ങിയ അസന്തുലിതാവസ്ഥകളെ നേരിടാൻ പ്രകൃതിയെ പ്രാപ്തമാക്കണമെങ്കിൽ പ്രകൃതിയോടുള്ള നമ്മുടെ സമീപനത്തിൽ കാതലായ മാറ്റം വേണം.

വൃക്ഷതൈ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും നിർവ്വഹിച്ചു. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് വനം വകുപ്പിന്റെ സാമൂഹ്യ വനവത്കരണ വിഭാഗം സംസ്ഥാനത്ത് 737460 വൃക്ഷതൈകൾ വിതരണത്തിനായി തയ്യാറാക്കി. തൈ വിതരണം കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ – അർദ്ധസർക്കാർ, പരിസ്ഥിതി-സാമൂഹ്യസംഘടനകൾ ഉൾപ്പെടെയുള്ള 1733 സ്ഥാപനങ്ങളും സംഘടനകളും വഴിയാണ് തൈകൾ വിതരണം ചെയതത്. പരമാവധി വൃക്ഷതൈകൾ നട്ടുപിടിപ്പിച്ച് പ്രകൃതിയുടെ പച്ചപ്പ് നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഔഷധ-ഫലവൃക്ഷ തൈകൾ തയ്യാറാക്കി വനം വകുപ്പ് വിതരണം ചെയ്ത് വരുന്നത്.

കണിക്കൊന്ന, പൂവരശ്, പേര, മണിമരുത്, സീതപഴം, നീർമരുത്, താന്നി, പുളി, നെല്ലി, കരിമരുത്,വേങ്ങ, മാതളം, ചന്ദനം, രക്തചന്ദനം, കൂവളം, വേപ്പ്, ഞാവൽ, തേക്ക്, അശോകം, കുടംപുളി, ഇലഞ്ഞി, പ്ലാവ്, റമ്പൂട്ടാൻ, മുള, ചാമ്പ, ചെമ്പകം, മന്ദാരം, കമ്പകം, കുമ്പിൾ, ഉറുമാമ്പഴം, ഈട്ടി, കാറ്റാടി, മുട്ടപഴം, പതിമുഖം, നാരകം, മുട്ടിപുളി, വയമ്പ്, മഞ്ചാടി, പനീർ ചാമ്പ, കുന്നി, വാക, ബദാം, കാഞ്ഞിരം, മഹാഗണി ഉൾപ്പെടെയുള്ള വൃക്ഷതൈകളാണ് വിതരണം ചെയ്തത്.

വനസംരക്ഷണ-വനപരിപാലനം, മനുഷ്യ-വന്യമൃഗ സംഘർഷം, വിവിധ വനം നിയമങ്ങളുടെ നടപ്പാക്കൽ, വനം ഇന്റലിജൻസ് തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച് വിദഗ്ധന്മാരുടെ നേതൃത്വത്തിലുള്ള ‘ഇക്കോടോക്ക്’ എന്ന പ്രതിമാസ പ്രഭാഷണ പരിപാടിയുടെ ഉദ്ഘാടനവും നിർവ്വഹിച്ചു.