തൃശ്ശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കി.
310 കോടി രൂപ ചെലവില്‍ 336 ഏക്കറില്‍ രൂപകല്പന ചെയ്തിരിക്കുന്ന പാര്‍ക്കാണിത്. ഇവിടെ മൃഗങ്ങളേയും പക്ഷികളേയും അവയുടെ ആവാസവ്യവസ്ഥയില്‍ ചെന്നുകണ്ടാസ്വദിക്കാനുള്ള സൗകര്യമാണുള്ളത്.
മൂന്ന് ഘട്ടങ്ങളില്‍ ആയിട്ടാണ് പാര്‍ക്കിന്റെ നിര്‍മാണം.
ഒന്നാംഘട്ട നിർമ്മാണത്തിൽ മൃഗങ്ങൾക്കുള്ള നാല് വാസസ്ഥലങ്ങൾ, പാർക്ക് ഹെഡ് ഓഫീസ്, ആശുപത്രി സമുച്ചയം എന്നിവ പൂർത്തിയാക്കി. മൂന്നാംഘട്ടത്തിൽപെടുന്ന ചുറ്റുമതിൽ, ജലവിതരണം എന്നിവയാണ്.
136.85 ഹെക്ടർ വരുന്ന വനഭൂമിയിൽ വന്യജീവികൾക്ക് 23 വാസസ്ഥലങ്ങളുണ്ട്. പാർക്കിങ് സൗകര്യം, സന്ദർശകർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ, മൃഗങ്ങൾക്കുള്ള ആശുപത്രികൾ എന്നിവ ഉൾപ്പെടുന്നതാണ് പുത്തൂരിലെ സുവോളജിക്കൽ പാർക്ക്.
വിഖ്യാത ഓസ്ട്രേലിയൻ സൂ വിദഗ്ധൻ ജോൺ കോയാണ് പാർക്ക് രൂപകല്പന ചെയ്തത്. സൈലൻ്റ് വാലി, ഇരവിപുരം,സുളു ലാൻ്റ്, കൻഹ തുടങ്ങിയ പേരിൽ മൃഗങ്ങളുടെ ആവാസ വ്യവസ്ഥയെ രൂപപ്പെടുത്തിയാണ് പാർക്ക് സജ്ജീകരിക്കുന്നത്.
269.75 കോടി കിഫ്ബി ഫണ്ടും 40 കോടി പ്ലാൻ ഫണ്ടും അടക്കം 360 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് മൂന്നു ഘട്ടങ്ങളിലായി നടത്തുന്നത്.