Master plan of AC Shanmukhadas Memorial Ayurvedic Child and Adolescent Care Center and District Ayurveda Hospital Block will be renewed.

തലക്കുളത്തൂര്‍ പഞ്ചായത്തിലെ പുറക്കാട്ടിരി എ.സി.ഷണ്‍മുഖദാസ് മെമ്മോറിയല്‍ ആയൂര്‍വ്വേദിക് ചൈല്‍ഡ് ആന്റ് അഡോളസെന്റ് കെയര്‍ സെന്ററിന്റെയും ജില്ലാ ആയുര്‍വേദ ആശുപത്രി ബ്ലോക്കിന്റെയും വികസനത്തിനായി തയ്യാറാക്കിയ മാസ്റ്റര്‍പ്ലാന്‍ പുതുക്കും. ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. പഠന, പെരുമാറ്റ, വളര്‍ച്ചാ വൈകല്യമുള്ള കുട്ടികളെയും കൗമാരക്കാരെയും ചികിത്സിക്കുന്ന ഈ ആയൂര്‍വ്വേദ ആശുപത്രിയെ കൂടുതല്‍ സൗകര്യങ്ങളോടെ ഉന്നതനിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം.


ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. പഠന, പെരുമാറ്റ, വളര്‍ച്ചാ വൈകല്യമുള്ള കുട്ടികളെയും കൗമാരക്കാരെയും ചികിത്സിക്കുന്ന ഈ ആയൂര്‍വ്വേദ ആശുപത്രിയെ കൂടുതല്‍ സൗകര്യങ്ങളോടെ ഉന്നതനിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം.

എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍നിന്നും ഒന്നരക്കോടി ചെലവഴിച്ച് നിര്‍മിക്കുന്ന ആശുപത്രി ഗേറ്റിന്റെയും റോഡിന്റെയും ഉദ്ഘാടനം നവംബര്‍ അവസാനം നടത്താന്‍ തീരുമാനമായി. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എന്‍.എം. വിമല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. പ്രമീള, ഡി.എം.ഒ. ഡോ. കെ.എം. മന്‍സൂര്‍ എന്നിവര്‍ പങ്കെടുത്തു.