8,319 files were disposed

സതേണ്‍ സര്‍ക്കിള്‍ അദാലത്തില്‍ 8,319 ഫയലുകള്‍ തീര്‍പ്പാക്കി

14.44 ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു

=========
ഫയലുകള്‍ കെട്ടികിടക്കുന്ന സാഹചര്യം ഒഴിവാക്കാനും ഫയലുകളിലെ അന്തിമ തീര്‍പ്പ് വേഗത്തിലാക്കാനുമുള്ള നടപടി എന്ന നിലക്ക് ആരംഭിച്ച അദാലത്തില്‍ 8,319 ഫയലുകള്‍ തീര്‍പ്പാക്കി.
ഫയലുകളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ വൈകുന്നതു മൂലം അര്‍ഹരായവര്‍ക്ക് ആനുകൂല്യം കിട്ടാന്‍ വൈകുന്ന സാഹചര്യം ഒഴിവാക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടിക്ക് ശേഷവും ഇതിനുള്ള സജീവ ശ്രമം നടത്തും. ഗുണഭോക്താക്കള്‍ക്കുള്ള ആനുകൂല്യങ്ങളുടെയും ഉത്തരവുകളുടെയും വിതരണവും നിര്‍വഹിച്ചു.

ഈ വര്‍ഷം ജൂണ്‍ 15 മുതല്‍ നാല് ഘട്ടങ്ങളിലായി നടന്ന ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടിയില്‍ കൊല്ലം ടെറിറ്റോറിയല്‍ സര്‍ക്കിള്‍ പരിധിയിലെ 8,319 ഫയലുകള്‍ തീര്‍പ്പാക്കി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (എബിപി) സര്‍ക്കിളിന് കീഴില്‍ 2,966 ഫയലുകള്‍ തീര്‍പ്പാക്കി. കൊല്ലം സോഷ്യല്‍ ഫോറസ്ട്രി സര്‍ക്കിളില്‍ 6,034 ഫയലുകളും തീവ്രയജ്ഞ പരിപാടിയിലൂടെ തീര്‍പ്പാക്കാനായി.

വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം, പരിക്കേറ്റവര്‍ക്ക് ഉള്ള ചികിത്സാസഹായം, കൃഷിനാശം, കാവ് സംരക്ഷണം എന്നിവയ്ക്കായി 22 ഗുണഭോക്താക്കള്‍ക്ക് 14,44,101 രൂപ ചടങ്ങില്‍ വിതരണം ചെയ്തു. 107 ഗുണഭോക്താക്കളുടെ വിവിധ അപേക്ഷകള്‍ അംഗീകരിച്ചുകൊണ്ടുള്ള അന്തിമ ഉത്തരവുകളും നല്‍കി.