സംസ്ഥാന വനമിത്ര അവാർഡുകൾ പ്രഖ്യാപിച്ചു
പ്രകൃതിസംരക്ഷണത്തിനും ജൈവവൈവിധ്യ സംരക്ഷണത്തിനും ഉതകുന്ന രീതിയിൽ നടത്തുന്ന പ്രവർത്തതനങ്ങൾ വിലയിരുത്തി ജില്ലാടിസ്ഥാനത്തിൽ വനം വകുപ്പ് നൽകുന്ന 2024-25 വർഷത്തെ വനമിത്ര അവാർഡുകൾ വനം മന്ത്രി എ.കെ.ശശീന്ദ്രൻ പ്രഖ്യാപിച്ചു. 25,000/ രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പ്രസ്തുത പുരസ്‌കാരം.
ജൈവവൈവിധ്യ സംരക്ഷണ മേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്ന വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എൻ.ജി.ഒ, കർഷകർ എന്നിവർക്കാണ് പുരസ്‌ക്കാരം.
ഓരോ ജില്ലയിലും ഒരു വർഷം ഒരു അവാർഡ് മാത്രമാണ് നൽകി വരുന്നത്. കാവ് സംരക്ഷണം, കണ്ടൽക്കാട് സംരക്ഷണം, ഔഷധ സസ്യങ്ങളുടെ സംരക്ഷണവും – പരിപാലനവും, കാർഷിക ജൈവവൈവിധ്യ സംരക്ഷണം മുതലായവ പ്രധാന പ്രവൃത്തികളിൽ ഉൾപ്പെടുന്നു.
ഓരോ വർഷവും വനമിത്ര അവാർഡിനായി ജില്ലാടിസ്ഥാനത്തിൽ ലഭിക്കുന്ന അപേക്ഷകൾ സംസ്ഥാനതല വിദഗ്ധ സമിതി വരെ പരിശോധിച്ചാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. ഈ വർഷത്തെ അവാർഡ് ജേതാക്കൾ താഴെ പറയുന്നവരാണ്.
തിരുവനന്തപുരം –
ശ്രീ. ഷാജു. വി, നാൽപമരം, കാരേറ്റ്, കല്ലറ
കൊല്ലം –
ശ്രീമതി. എസ്. സരസ്വതി അമ്മ, കലീലിൽ വീട്, പുതുക്കാട്, ചവറ
പത്തനംതിട്ട-
പ്രിൻസിപ്പൾ, എസ്.എ.എസ്.എസ്, എസ്.എൻ.ഡി.പി. യോഗം കോളേജ്, കോന്നി
ആലപ്പുഴ
ശ്രീമതി. വാണി. വി, പാൽക്കുളങ്ങര, ദാനപാടി, ഹരിപ്പാട്
കോട്ടയം
സി.എം.എസ് കോളേജ്, കോട്ടയം
എറണാകുളം
ശ്രീമതി. സിന്ധു പി, മാതൃഭൂമി റീജണൽ മാനേജർ, കൊച്ചി
തൃശൂർ
ശ്രീമതി. ഷീബ രാധാകൃഷ്ണൻ, വൃന്ദാവനം, തൃശ്ശൂർ.
പാലക്കാട്
ശ്രീ.കെ.പി.മുരളീധരൻ, വെള്ളേരി മഠം, പട്ടാമ്പി.
മലപ്പുറം
ശ്രീ.മുഹമ്മദ് അബ്ദുസമദ് കെ.പി, കുരിയാട്ട്പുത്തൻപുരയ്ക്കൽ വീട്, പട്ടിക്കാട്, മലപ്പുറം
വയനാട്
ശ്രീ.ശശീന്ദ്രൻ, ശ്യാം ഫാംസ്, തെക്കുംതറ, വെങ്ങാനപ്പള്ളി, വയനാട്
കോഴിക്കോട്
ദേവിക ദീപക്, ന്യൂ ബസാർ, വേങ്ങേരി, കോഴിക്കോട്
കണ്ണൂർ
ശ്രീ.പി.വി.ദാസൻ, അക്ഷര, മുണ്ടല്ലൂർ, കണ്ണൂർ.
കാസർഗോഡ്
ശ്രീമതി.സാവിത്രി എം, അധ്യാപിക, യു.പി.സ്‌കൂൾ, മുള്ളേരിയ, കാസർഗോഡ്
2024-25 വർഷത്തിൽ ഇടുക്കി ജില്ലയിൽ മത്സരാധിഷ്ഠിതമായ അപേക്ഷ ലഭ്യമാകാത്തതിനാൽ അവാർഡ് നൽകിയിട്ടില്ല.
———————–