വൃക്ഷസമൃദ്ധി പദ്ധതി
സാമൂഹിക വനവല്ക്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 43 ലക്ഷം തൈകള്‍ നടുന്ന വൃക്ഷസമൃദ്ധി പദ്ധതിയുടെ ഭാഗമായി 740 നഴ്സറികളില്‍ നിന്ന് നല്ലയിനം തൈകള്‍ ഉല്‍പ്പാദിപ്പിച്ച് ഇതുവരെ 10,74,817 തൈകള്‍ വനേതര പ്രദേശങ്ങളില്‍ വെച്ചുപിടിപ്പിച്ചു. കേരളത്തിന്റ ഹരിതാഭ വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി പൊതു/സ്വകാര്യ ഉടമസ്ഥതയിലുളള പ്രദേശങ്ങളിലാണ് നടപ്പിലാക്കുന്നത്. സ്കൂളുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍,സര്‍ക്കാര്‍-സര്‍ക്കാതിര സംഘടനകള്‍, കര്‍ഷകര്‍ എന്നിവരെ ഒരു കുടക്കീഴില് കൊണ്ടുവരാനാണ് വൃക്ഷസമൃദ്ധി പദ്ധതി വഴി വിഭാവനം ചെയ്യുന്നത്. പദ്ധതി ആരംഭിച്ചു. ജൂണ്‍ 5, പരിസ്ഥിതി ദിനത്തില്‍ ആരംഭിച്ച വൃക്ഷസമൃദ്ധി പദ്ധതിക്കായി വനംവകുപ്പില്‍ നിന്നും 45 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.