വയനാട്ടിൽ ഇന്ന് രാവിലെ മനുഷ്യനെ ആക്രമിച്ച കടുവയെ കൂടുവച്ച് പിടിക്കുകയോ മയക്ക് വെടി വയ്ക്കുകയോ ചെയ്യാൻ വനം വകുപ്പ് ഉത്തരവിറക്കി. ആയത് പ്രകമുള്ള നടപടികൾ ആരംഭിച്ചു . സ്ഥലത്ത് വനം വകുപ്പിൻ്റെ ദ്രുത കർമ്മ സേന ഉൾപ്പെടെ എത്തിയിട്ടുണ്ട്. ഇതോടൊപ്പം പോലീസും ജില്ലാ ഭരണകൂടവും സജീവമായി രംഗത്തുണ്ട്. കടുവ ആക്രമണത്തിൽ പരിക്കേറ്റയാൾ മരണമടഞ്ഞ സാഹചര്യത്തിൽ അദ്ദേഹത്തിൻ്റെ കുടുംബത്തിന് ആദ്യഘട്ടമായി 5 ലക്ഷം രൂപ അടിയന്തിര ധനസഹായം അനുവദിക്കാൻ വകുപ്പിന് നിർദ്ദേശം നൽകി. ആക്രമണത്തിൽ പരിക്കേറ്റ ആളിനെ വനം വകുപ്പ് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു. വനം വകുപ്പിൻ്റെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.