വിദ്യാർത്ഥികൾക്കുള്ള ജില്ലാതല മൽസരങ്ങൾ ഒക്ടോബർ രണ്ടിനും മൂന്നിനും;
കാസർകോഡ് കന്നഡയിലും മത്സരം
വനം-വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2023 വർഷത്തെ വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായുളള ജില്ലാതല മൽസരങ്ങൾ ഒക്ടോബർ രണ്ട്, മൂന്ന് (02.10.2023, 03.10.2023) തീയതികളിൽ നടക്കും.
ലോവർ പ്രൈമറി, അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ് എന്നീ ഇനങ്ങളിലാണ് മത്സരം. സർക്കാർ അംഗീകൃത ഹൈസ്ക്കൂൾ/ഹയർസെക്കന്ററിസ്കൂൾ/കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ്, ഉപന്യാസം (മലയാളം, ഇംഗ്ലീഷ്), പ്രസംഗം,(മലയാളം) പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ് എന്നീ ഇനങ്ങളിലും ജില്ലാതല മൽസരങ്ങളും സംഘടിപ്പിക്കും. പ്ലസ് വൺ തലം മുതൽ മുകളിലേയ്ക്കുള്ളവർക്ക് കോളജ് തലത്തിലുള്ള മത്സരങ്ങളിൽ പങ്കെടുക്കാം.
സർക്കാർ അംഗീകൃതസ്ഥാപനത്തിൽ നിന്നുള്ള മൽസരാർത്ഥികളെ മാത്രമേ മൽസരത്തിൽ പങ്കെടുപ്പിക്കുകയുള്ളൂ. അംഗീകൃത അൺഎയ്ഡഡ്/സെൽഫ് ഫിനാൻസിംഗ് സ്കൂളുകൾ / കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ/ പോളിടെക്നിക്കുകൾ തുടങ്ങിയവയ്ക്കും പങ്കെടുക്കാം.
ഓരോ കാറ്റഗറിയിലും (എൽ.പി, യു.പി, എച്ച്.എസ്സ്, ഹയർസെക്കന്ററി & കോളേജ്) ഒരോ ഇനത്തിലും ഒരു സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്ന് പരമാവധി രണ്ട് വിദ്യാർത്ഥികളെ മാത്രമേ പങ്കെടിപ്പിക്കുകയുളളൂ.
ക്വിസ് പ്രോഗ്രാമിന് ഒരു സ്ഥാപനത്തിൽ രണ്ട് വിദ്യാർത്ഥികളടങ്ങിയ ടീമിനോ, ഒരു വിദ്യാർത്ഥിക്ക് മാത്രമായോ പങ്കെടുക്കാം. പൊതുജനങ്ങൾക്കായി സംസ്ഥാനതലത്തിൽ പോസ്റ്റർ ഡിസൈനിംഗ് മൽസരവും സംഘടിപ്പിക്കുന്നുണ്ട്.
മൽസരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ സ്കൂൾ/ കോളേജ് തലവൻമാരിൽ നിന്നുള്ള സാക്ഷ്യപത്രം സഹിതം 02.10.2023, 03.10.2023 തീയതികളിൽ രാവിലെ ഒൻപതു മണിക്ക് കൗണ്ടറിൽ രജിസ്റ്റർ ചെയ്യണം.രണ്ടാം തീയതി രാവിലെ ഒൻപതര മുതൽ പതിനൊന്നര വരെ എൽപി, യുപി, എച്ച്എസ്, കോളജ്തല പെൻസിൽ ഡ്രോയിംഗ് മത്സരം നടക്കും. അന്നേ ദിനം രാവിലെ 11.45 മുതൽ 12.45 വരെ ഹൈസ്ക്കൂൾ, കോളജ് വിദ്യാർഥികൾക്കായി ഉപന്യാസ മത്സരവും നടക്കും.കാസർകോഡ് ജില്ലയിൽ കന്നഡ ഭാഷയിലും ഉപന്യാസ മത്സരം ഉണ്ടാകും.ഉച്ചയ്ക്ക് രണ്ടേകാൽ മുതൽ വൈകുന്നേരം നാലേകാൽ വരെ എൽപി, യുപി, എച്ച്എസ്, കോളജ്തല വാട്ടർ കളർ പെയിന്റിംഗ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ഒക്ടോബർ മൂന്നിന് ഓൻപതു മണിക്കുള്ള രജിസ്ട്രേഷന് ശേഷം രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ഹൈസ്ക്കൂൾ, കോളജ് വിദ്യാർഥികൾക്കുള്ള ക്വിസ് മത്സരം നടക്കും.ഉച്ചയ്ക്ക് രണ്ടു മുതൽ നാലു മണി വരെ ഹൈസ്ക്കൂൾ, കോളജ് വിദ്യാർഥികൾക്കായി പ്രസംഗ മത്സരവും ക്രമീകരിച്ചിട്ടുണ്ട്. കാസർകോഡ് ജില്ലയിൽ കന്നഡ ഭാഷയിലും പ്രസംഗ മത്സരം ഉണ്ടാകും.
ജില്ലാ തലത്തിലും സംസ്ഥാനതല മത്സരങ്ങളിലും ഒന്നും, രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കുന്നവർക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. ജില്ലാതല മൽസരങ്ങളിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവരെ സംസ്ഥാനതല മൽസരങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കും.സമ്മാനം നേടുന്ന ക്വിസ് ടീമിലെ ഓരോ അംഗത്തിനും പ്രത്യേക കാഷ് അവാർഡ് നൽകും.
സാമൂഹ്യവനവൽക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർമാർക്കാണ് ഓരോ ജില്ലയിലും സംഘാടന ചുമതല നൽകിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ ഓഫീസ് സമയത്ത് ലഭ്യമാണ്. സംഘാടകരുടെ നമ്പരുകൾ ചുവടെ : തിരുവനന്തപുരം (ഫോൺ: 0471-2360462) മൊബൈൽ: 9447979135), കൊല്ലം (ഫോൺ: 0474-2748976) മൊബൈൽ: 9447979132),ആലപ്പുഴ (ഫോൺ: 0477-2246034) മൊബൈൽ: 9447979131),പത്തനംതിട്ട (ഫോൺ: 0468-2243452) മൊബൈൽ: 9447979134),കോട്ടയം (ഫോൺ: 0481-2310412) മൊബൈൽ: 9447979133),ഇടുക്കി (ഫോൺ: 0486-2232505) മൊബൈൽ: 9447979142),എറണാകുളം (ഫോൺ: 0484-2344761) മൊബൈൽ: 9447979141),തൃശൂർ (ഫോൺ: 0487-2320609) മൊബൈൽ: 9447979144),പാലക്കാട് (ഫോൺ: 0491-2555521) മൊബൈൽ: 9447979143),മലപ്പുറം (ഫോൺ: 0483-2734803) മൊബൈൽ: 9447979154),കോഴിക്കോട് (ഫോൺ: 0495-2416900) മൊബൈൽ: 9447979153),വയനാട് (ഫോൺ: 0493-6202623) മൊബൈൽ: 9447979155),കണ്ണൂർ (ഫോൺ: 0497-2705105) മൊബൈൽ: 9447979151),കാസർഗോഡ് (ഫോൺ: 04994-255234) മൊബൈൽ: 9447979152),