വന്യജീവി വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം സുവോളജിക്കൽ പാർക്കിൽ നടന്നു
വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂർ സുവോളജിക്കൽ പാർക്കിൽ നിർവഹിച്ചു. മനുഷ്യരുടെയും വന്യജീവികളുടെയും സംരക്ഷണം ഒരേപോലെ ഉറപ്പുവരുത്തുന്നതിനുള്ള ഫലപ്രദമായ പ്രവർത്തനങ്ങളുമായാണ് സർക്കാർ മുന്നോട്ടുപോവുന്നത്. തൃശ്ശൂർ ജില്ലയുടെ മലയോര മേഖലയിൽ 140 കിലോമീറ്ററിലേറെ ദൂരത്തിൽ ഫെൻസിങ് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വന്യ മൃഗങ്ങളുടെ എണ്ണം ക്രമാതീതമായി പെരുകുന്നത് തടയാൻ ഇതുമായി ബന്ധപ്പെട്ട നിയമ ഭേദഗതി കൊണ്ടുവരുന്ന കാര്യം പരിഗണനയിലാണ്. വന്യജീവി ആക്രമണം തടയാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വികരിക്കും.
പശ്ചിമ ഘട്ടത്തിന്റെ അനന്തസാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തികൊണ്ട് തൃശ്ശൂർ ജില്ലയെ ഹരിത ജില്ലയാക്കി മാറ്റും. അതിരപ്പള്ളി – വാഴച്ചാൽ മേഖലകളിലെ ടൂറിസം വികസന പ്രവർത്തനങ്ങൾക്കായി 140 കോടി രൂപ അനുവദിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. പുത്തൂർ സുവോളജിക്കൽ പാർക്കിനോടൊപ്പം വിഭാവനം ചെയ്യുന്ന സഫാരി പാർക്ക്, ഫോറസ്റ്റ് കോംപ്ലക്സ് എന്നിവയും സജീവ പരിഗണനയിലാണ്. സഫാരി പാർക്കിന്റെ വിശദവിവര റിപ്പോർട്ട് തയ്യാറായിക്കഴിഞ്ഞു.
ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിക്കൊണ്ടായിരുന്നു പരിപാടിയുടെ തുടക്കം. വനം വകുപ്പ് സെൻട്രൽ സർക്കിൾ തൃശ്ശൂരിനായി പ്രത്യേക വാഹനം അനുവദിച്ചു. വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വർണ്ണാഭമായ ഘോഷയാത്രയും നടന്നു.