വന്യജീവി വാരാഘോഷം: ജില്ലാതല മത്സരങ്ങൾ ഒക്ടോബർ രണ്ടിനും മൂന്നിനും
വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായുള്ള ജില്ലാതല മത്സരങ്ങൾ ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിലായി വകുപ്പിന്റെ രാജീവ് ഗാന്ധി നഗർ (പി.റ്റി.പി) സോഷ്യൽ ഫോറസ്ട്രി കോപ്ലംക്സിലെ ജില്ലാ വന വിജ്ഞാന വ്യാപനകേന്ദ്രത്തിൽ നടക്കും. ലോവർ പ്രൈമറി, അപ്പർ പ്രൈമറി വിദ്യാർഥികൾക്കായി പ്രകൃതിയേയും, വന്യജീവികളേയും അടിസ്ഥാനമാക്കി പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ് എന്നീ ഇനങ്ങളിലും, സർക്കാർ അംഗീകൃത ഹൈസ്കൂൾ/ ഹയർസെക്കഡറി സ്കൂൾ/ കോളേജ് വിദ്യാർഥികൾക്കായി ക്വിസ്, ഉപന്യാസം (മലയാളം, ഇംഗ്ലീഷ്), പ്രസംഗം (മലയാളം), പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ് എന്നീ ഇനങ്ങളിലും ജില്ലാതല മൽസരങ്ങൾ സംഘടിപ്പിക്കും. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള മത്സരാർഥികളെ മാത്രമേ മത്സരത്തിൽ പങ്കെടുപ്പിക്കുകയുള്ളൂ. പൊതുജനങ്ങൾക്കായി സംസ്ഥാനതലത്തിൽ പോസ്റ്റർ ഡിസൈനിംഗ് മൽസരവും സംഘടിപ്പിക്കുന്നുണ്ട്. മൽസരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ സ്കൂൾ/ കോളേജ് മേധാവികളിൽ നിന്നുള്ള സാക്ഷ്യപത്രം സഹിതം ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ മത്സരങ്ങൾ തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പായി രജിസ്ട്രേഷൻ കൗണ്ടറിൽ രജിസ്റ്റർ ചെയ്യേണ്ടതും, സമയക്രമം അനുസരിച്ച് സോഷ്യൽ ഫോറസ്ട്രി കോംപ്ലക്സിലെ ജില്ലാ വന വിജ്ഞാന വ്യാപനകേന്ദ്രത്തിൽ എത്തിച്ചേരേണ്ടതുമാണ്.
കൂടുതൽ വിവരങ്ങൾക്ക് : 0471 2360462, 9447979135