വനവത്ക്കരണം സമര പ്രക്രിയയായി ഏറ്റെടുക്കണം
പ്രകൃതി ക്ഷോഭങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ വനവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ സമരപ്രക്രിയയായി ഏറ്റെടുക്കണം.
സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75 വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ഏഴു നഗര കേന്ദ്രീകൃത മേഖലകളില്‍ സ്മൃതി വനങ്ങള്‍ ഒരുക്കുന്നുണ്ട്. ഓരോ ഇടങ്ങളിലും 75 വീതം വൃക്ഷത്തൈകള്‍ നട്ട് ഫലപ്രദമായ രീതിയില്‍ പരിപാലിക്കാനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മികച്ച രീതിയില്‍ വനവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വകുപ്പിന് സാധിക്കും. സംസ്ഥാനത്ത് ഏഴിടങ്ങളില്‍ അമൃത വനം ഒരുക്കുന്നതിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നടന്നു.