ജനങ്ങളോടുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടൽ കൂടുതൽ സൗഹാർദ്ദപരമാക്കുന്നതിന്റെ ഭാഗമായി ജനങ്ങൾ നേരിട്ട് ബന്ധപ്പെടുന്ന വനം വകുപ്പ് ഓഫീസുകളിൽ ഫോൺകോൾ രജിസ്റ്റർ ക്രമീകരിക്കും.
ഫോണിൽ വിളിക്കുന്നവരുടെ വിവരവും ആവശ്യവും രേഖപ്പെടുത്തുകയും കൃത്യമായി പ്രതികരിക്കുകയും ചെയ്യുന്ന രീതിയുണ്ടായാൽ ജനങ്ങളോടുള്ള ഇടപെടൽ കൂടുതൽ കാര്യക്ഷമമാകും. ഇത് ജോലിഭാരം ലഘൂകരിക്കാനും വന്യജീവികൾ നാട്ടിലിറങ്ങുന്ന സാഹചര്യങ്ങളിൽ പോലും പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമാക്കാനും സഹായിക്കും.