Forest Amendment Bill- Public can give comments

വനം ഭേദഗതി ബിൽ- പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ അറിയിക്കാം

കേരള നിയമസഭയുടെ നടപടിക്രമങ്ങളും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളുടെ ചട്ടം 69 പ്രകാരം 2024 നവംബർ 1-ലെ 3488-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ച The Kerala Forest (Amendment) Bill, 2024 (ബിൽ നമ്പർ. 228)- ലെ വ്യവസ്ഥകൾ സംബന്ധിച്ച് പൊതുജനങ്ങൾ, സന്നദ്ധ സംഘടനകൾ, നിയമജ്ഞർ തുടങ്ങിയവർക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ നിർദ്ദേശങ്ങളോ സർക്കാരിനെ അറിയിക്കാനുണ്ടെങ്കിൽ ആയത് 2024 ഡിസംബർ 31-നകം വനം-വന്യജീവി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ താഴെ പറയുന്ന ഔദ്യോഗിക വിലാസത്തിലോ ഇ-മെയിൽ വിലാസത്തിലോ സമർപ്പിക്കാവുന്നതാണെന്ന് ബഹു. വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.

ഇപ്പോൾ നിലവിലുള്ള നിയമം മനസ്സിലാക്കിയ ശേഷം ബില്ലിലെ ഭേദഗതികൾ സംബന്ധിച്ച നിർദ്ദേശങ്ങൾ സമർപ്പിക്കേണ്ടതാണ്.

പ്രസിദ്ധീകരിച്ച ബിൽ കേരള നിയമസഭയുടെ www.niyamasabha.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്

അയക്കേണ്ട വിലാസം.
അഡീഷണൽ ചീഫ് സെക്രട്ടറി,
വനം -വന്യജീവി വകുപ്പ്,
റൂം നമ്പർ. 660, മൂന്നാം നില, സൗത്ത് ബ്ലോക്ക്,
ഗവ.സെക്രട്ടേറിയറ്റ്, തിരുവനന്തപുരം -695001
Email id: prlsecy.forest@kerala.gov.in