വനംവകുപ്പ് അദാലത്ത്- 10,394 ഫയലുകള്‍ തീര്‍പ്പാക്കി
ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിലൂടെ സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്ന നിലപാടാണ് സ്വീകരിക്കുന്നത്. മൂന്നു ഘട്ടങ്ങളിലായി നടന്ന ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തില്‍ നോര്‍ത്തേണ്‍ സര്‍ക്കിളിന്റെ പരിധിയില്‍ ഉള്‍പെട്ട വിവിധ ഓഫീസുകളില്‍ കുടിശ്ശികയായുള്ള 49462 ഫയലുകളില്‍ 10394 എണ്ണം തീര്‍പ്പാക്കി.
അദാലത്തില്‍ ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായത്തിന്റെയും സേവനങ്ങളുടെയും വിതരണം നടന്നു. മലയോര പ്രദേശങ്ങളില്‍ വന്യജീവി ആക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അര്‍ഹരായവര്‍ക്ക് നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായുള്ള നടപടികള്‍ വനംവകുപ്പ് സ്വീകരിക്കും