നേര്യമംഗലം റേഞ്ചിൽ ഇന്ന് കാട്ടാന ആക്രമണത്തിൽ ഉണ്ടായ മരണവുമായി ബന്ധപ്പെട്ട് അടിയന്തര യോഗം ചേരാനും പ്രദേശത്ത് പ്രത്യേകം ടീമിനെ നിയോഗിച്ച് പട്രോളിംഗും ശക്തിപ്പെടുത്തുവാനും മുഖ്യ വനം മേധാവിക്ക് നിർദേശം നൽകി. മരണപ്പെട്ട ആളുടെ കുടുംബത്തിന് എല്ലാ വിധ പിന്തുണയും നഷ്ട പരിഹാരവും നൽകാൻ മന്ത്രി നിർദേശിച്ചു. പ്രദേശത്ത് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതാണ് .