Given an order
സംസ്ഥാനത്തെ ചില ജില്ലകളില് നിപ വൈറസ് ബാധ റിപ്പോര്ട്ട് ചെയ്ത പശ്ചാത്തലത്തില് നാഷനല് വൈറോളജി ഇന്സ്റ്റിറ്റ്യൂട്ടില് നിന്നും എത്തുന്ന ഉദ്യോഗസ്ഥര്ക്ക് ആവശ്യമായ സഹകരണം ഉറപ്പ് വരുത്തും. വവ്വാലുകള് ഉള്ള പ്രദേശങ്ങള് സന്ദര്ശിച്ച് അവയില് നിന്നും സാമ്പിള് ശേഖരിക്കാന് ആണ് ദേശീയ വൈറോളജി വിഭാഗം എത്തിയിട്ടുള്ളത്. വനം വകുപ്പിന്റെ ഭാഗത്തു നിന്നും ഇവര്ക്ക് ആവശ്യമായ സഹായ സഹകരണങ്ങള് ഉറപ്പാക്കാന് നിര്ദേശം നല്കിട്ടുണ്ട്. ഇത് സംബന്ധിച്ച് വനം വകുപ്പിന്റെ എല്ലാ സര്ക്കിള് ചീഫ് കണ്സര്വേറ്റര്മാര്ക്കും ഡിഎഫ്ഒമാര്ക്കും ചീഫ് വൈല്ഡ് ലൈഫ് വാര്ഡന് നിര്ദേശം നല്കിയിട്ടുണ്ട്.