Creative corner and perimeter wall of Iruvallur Govt. UP School inaugurated

ഇരുവള്ളൂര്‍ ഗവ. യുപി സ്‌കൂളിലെ ക്രിയേറ്റീവ് കോര്‍ണറും ചുറ്റുമതിലും  ഉദ്ഘാടനം ചെയ്തു

ഇരുവള്ളൂര്‍ ഗവ. യുപി സ്‌കൂളിലെ ക്രിയേറ്റീവ് കോര്‍ണറും ചുറ്റുമതിലും വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പഠനത്തിനൊപ്പം തൊഴില്‍ നൈപുണ്യം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകശാലയുമായി സഹകരിച്ചാണ് ക്രിയേറ്റീവ് കോര്‍ണര്‍ പ്രവര്‍ത്തനം. 2023-24 വര്‍ഷത്തെ എസ്എസ്‌കെ ഫണ്ട് ഉപയോഗിച്ചാണ് ചുറ്റുമതില്‍ നിര്‍മാണം.