രാജ്യത്തെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായി ആഫ്രിക്കന്‍ പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്തേക്ക് പന്നികളെയോ പന്നി ഉല്‍പ്പന്നങ്ങളോ കയറ്റിയ വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടയുന്നതിനും മറ്റ് വകുപ്പുകളുമായി യോജിച്ച് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും വനം-വന്യജീവി വകുപ്പിന്റെ കീഴിലുള്ള എല്ലാ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആഫ്രിക്കന്‍ പന്നിപ്പനി വ്യാപകമായതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്ത് നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി കേരളത്തിനകത്തേക്കും പുറത്തേക്കും ജീവനുള്ളതോ അല്ലാത്തതോ ആയ പന്നികളെ കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുള്ളതാണ്.