വയനാട് ചെമ്പ്ര യില്‍ തേയില തോട്ടത്തിന് സമീപം ഒരാള്‍ മരണപ്പെട്ടത് കാട്ടാന ആക്രമണത്തില്‍ ആണെന്ന് കരുതുന്നതായും ആനയെ ഉള്‍കാട്ടിലേക്ക് തുരത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്നും വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. കുങ്കi ആനകളെ സ്ഥലത്ത് എത്തിക്കും. ഡോ. അരുണ്‍ സക്കറിയയും സംഘ വും ഉടന്‍ സ്ഥലത്ത് എത്തും. മരണപ്പെട്ട ആളുടെ പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. സംഭവത്തില്‍ മന്ത്രി ദുഃഖം രേഖപ്പെടുത്തി.