Chief Minister Shri Pinarayi Vijayan released the book 'Hornbills are indicators of forest health'.

‘വേഴാമ്പലുകള്‍ വനാരോഗ്യത്തിന്റെ സൂചകങ്ങള്‍’ പുസ്തകം മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ പ്രകാശനം ചെയ്തു.

വേഴാമ്പലുകളുടെ ആവാസവ്യവസ്ഥ സമൂഹ പങ്കാളിത്തത്തിലൂടെ സംരക്ഷിക്കപ്പെടുക എന്ന ലക്ഷ്യത്തോടെ ഹരിത കേരളം മിഷനും യു.എന്‍.ഡി.പി ഇന്ത്യയും ചേര്‍ന്ന് തയ്യാറാക്കിയ ‘വേഴാമ്പലുകള്‍ വനാരോഗ്യത്തിന്റെ സൂചകങ്ങള്‍’ പുസ്തകം മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ പ്രകാശനം ചെയ്തു.

ഹരിതകേരളം മിഷനും സലിം അലി സെന്റര്‍ ഓഫ് ഓര്‍ണിത്തോളോജി ആന്‍ഡ് നാച്ചുറല്‍ ഹിസ്റ്ററിയുമായി സഹകരിച്ച് യു.എന്‍.ഡി.പി ഇന്ത്യ ഹൈറേഞ്ച് മൌണ്ടന്‍ ലാന്‍ഡ്സ്‌കേപ്പ് പ്രോജക്ടിനായി നടത്തിയ പഠനത്തിന്റെ ഭാഗാമായാണ് പുസ്തകം തയ്യാറാക്കിയത്. ഇടുക്കി ജില്ലയിലെ ഒമ്പത് പഞ്ചായത്തിലാണ് പഠനം നടത്തിയത്. ചടങ്ങില്‍ മുഖ്യമന്ത്രിയില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങി. നവകേരളം കര്‍മ്മപദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ടി.എന്‍.സീമ, മറ്റ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.