The ban on plastic products will be strictly enforced in forest tourist destinations
വന വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് ഉത്പന്ന നിരോധനം കർശനമായി നടപ്പിലാക്കും

വനമേഖലകള്‍, വന്യജീവി സങ്കേതങ്ങള്‍, ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്കുള്ള നിരോധനം കര്‍ശനമായി നടപ്പിലാക്കാന്‍ വനം വകുപ്പ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വന്യജീവി സംരക്ഷണ നിയമത്തിന്റെ വകുപ്പ് 32 പ്രകാരം വന്യജീവികള്‍ക്കും ആവാസ വ്യവസ്ഥയ്്ക്കും ദോഷകരമായി ബാധിക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങളുടെയും ഉപയോഗം നിരോധിച്ചിട്ടുള്ളതാണ്. ഈ വ്യവസ്ഥ പ്രകാരം കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതോടൊപ്പം ആവശ്യമെങ്കില്‍ വന നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തും.

 
വന്യജീവി സങ്കേതങ്ങളില്‍ ഉള്‍പ്പെടെയുള്ള വന വിനോദ സഞ്ചാരികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി വനം വകുപ്പ് സ്വീകരിക്കുന്നതാണ്. ഇക്കോ ഡവലപ്‌മെന്റ് ഏജന്‍സികളെ ഈ ആവശ്യത്തിനായി പ്രത്യേകം ചുമതലപ്പെടുത്തുന്നതാണ്. വനങ്ങളും വന്യജീവി സങ്കേതങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിന് പൊതുജനങ്ങളും ബന്ധപ്പെട്ട പ്രദേശങ്ങളിലെ കച്ചവടക്കാരും വനം വകുപ്പുമായി സഹകരിക്കണം