വന്യജീവി വാരാഘോഷം – സൗജന്യ പ്രവേശനം

ഒക്ടോബർ 2 മുതൽ 8 വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ദേശീയോദ്യാനങ്ങളിലും കടുവ സംരക്ഷണ കേന്ദ്രങ്ങളിലും വിവിധ വന്യജീവി സങ്കേതങ്ങളിലും പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കും. വാരാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന മത്സര പരിപാടികളിൽ വിജയിക്കുന്നവർക്ക് ഒക്ടോബർ 8 മുതൽ ഒരു വർഷക്കാലത്തേയ്ക്ക് എല്ലാ സംരക്ഷണ പ്രദേശങ്ങളിലും പ്രവേശനം സൗജന്യമാക്കിയിട്ടുണ്ട്.