വന്യജീവി വാരാഘോഷം സംഘടിപ്പിക്കും ഒപ്പം സൗജന്യ പ്രവേശനവും

തിരുവനന്തപുരം മ്യൂസിയം, മൃഗശാലയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 മുതൽ 8 വരെ വന്യജീവി വാരാഘോഷം വിപുലമായ മത്സരങ്ങളോടെ മ്യൂസിയം മൃഗശാല കാര്യാലയത്തിൽ നടത്തും. കിൻഡർഗാർട്ടൻ മുതൽ സ്കൂൾ, കോളജ് തലം വരെയുള്ള വിദ്യാർഥികൾക്കായി പെയിന്റിങ്, പോസ്റ്റർ രചന, ക്വിസ്, സംവാദ മത്സരങ്ങളാണ് നടത്തുന്നത്.

മത്സര വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും ഒക്ടോബർ 8ന് സമാപന സമ്മേളനത്തിൽ വിതരണം ചെയ്യും. വിശദവിവരങ്ങൾക്ക്- ക്വിസ് സംവാദ മത്സരങ്ങൾക്ക്: 9605008158, പെയിന്റിങ്, പോസ്റ്റർ രചന മത്സരങ്ങൾക്ക് 9497875917, ഇ-മെയിൽ: competition.dmz@gmail.com.

മ്യൂസിയം മൃഗശാലാ വകുപ്പിന്റെ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് തിരുവനന്തപുരം മൃഗശാലയിൽ സൗജന്യ പ്രവേശനം നൽകും.