വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സോഷ്യൽ ഫോറസ്ട്രി വിഭാഗം ജില്ലയിലെ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഒക്ടോബർ 2, 3 തീയതികളിലായി ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലാണ് മത്സരങ്ങൾ നടത്തുന്നത്.

ഒക്ടോബർ 2 ന് എൽ.പി, യു.പി., ഹൈസ്കൂൾ, കോളജ് വിഭാഗങ്ങൾക്കായി രാവിലെ 9.30 മുതൽ പെൻസിൽ ഡ്രോയിങ്, വാട്ടർ കളറിങ്, ഉപന്യാസ മത്സരം എന്നിവ നടത്തും. ഒക്ടോബർ 3 ന് ഹൈസ്കൂൾ, കോളജ് വിദ്യാർഥികൾക്കായി ക്വിസ്, പ്രസംഗ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. രണ്ടുപേരടങ്ങുന്ന ടീമാണ് ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കേണ്ടത്. മറ്റു മത്സരങ്ങൾക്ക് ഓരോ സ്ഥാപനത്തെയും പ്രതിനിധീകരിച്ച് പരമാവധി രണ്ട് പേർക്ക് പങ്കെടുക്കാം.

ജില്ലയിലെ എല്ലാ സർക്കാർ/ എയ്ഡഡ്, അംഗീകൃത സ്വാശ്രയ സ്കൂൾ/ കോളജ്/ പ്രൊഫഷണൽ കോളജ് വിദ്യാർഥികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർ സ്ഥാപനമേധാവിയിൽ നിന്നും പേര്, വിലാസം, വിദ്യാലയം, ക്ലാസ്, മത്സര ഇനം എന്നിവ വ്യക്തമാക്കുന്ന സാക്ഷ്യപത്രം രജിസ്ട്രേഷന് മുമ്പ് ഹാജരാക്കണം.

ഹയർ സെക്കൻഡറി (പ്ലസ് വൺ, പ്ലസ് ടു), വൊക്കേഷണൽ ഹയർ സെക്കൻഡറി എന്നിവ കോളജ് വിഭാഗത്തിലായിരിക്കും ഉൾപ്പെടുക. മത്സരങ്ങൾക്ക് ആവശ്യമായ പേപ്പർ സംഘാടകർ നൽകും. മറ്റു സാമഗ്രികൾ മത്സരാർഥികൾ കൊണ്ടുവരണം. മത്സരങ്ങളുടെ മാധ്യമം മലയാളമായിരിക്കും.

ഫോൺ: 0487-2320609, 9495321272, 8547603771.