The second phase of 'Vanamritham' has started

‘വനാമൃതം’ രണ്ടാം ഘട്ടം ആരംഭിച്ചു

സംസ്ഥാന വനം-വന്യജീവി വകുപ്പ് മണ്ണാർക്കാട് വന വികസന ഏജൻസിയുടെ കീഴിൽ അട്ടപ്പാടി-മുക്കാലിയിൽ ആരംഭിച്ച ചെറുകിട വന വിഭവങ്ങളുടെ സംസ്‌കരണ കേന്ദ്രത്തിന്റെയും ‘വനാമൃതം’ പരിപാടിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു.
സംസ്ഥാന വനം വകുപ്പ് മണ്ണാർക്കാട് വന വികസന ഏജൻസിയുടെ കീഴിലാണ് മുക്കാലിയിൽ തേൻ സംസ്‌കരണ കേന്ദ്രം ആരംഭിച്ചത്. മണ്ണാർക്കാട് ഡിവിഷന് കീഴിലെ ആദിവാസി വനം സംരക്ഷണ സമിതി മുഖാന്തരം ശേഖരിക്കുന്ന തേൻ ഉയർന്ന വില നൽകി വാങ്ങി സംസ്‌കരിച്ച് മൂല്യവർദ്ധിത ഉൽപ്പന്നമാക്കി വനശ്രീ ഇക്കോ ഷോപ്പുകൾ മുഖേന വിൽപ്പന നടത്തുകയാണ് ലക്ഷ്യം.
പട്ടികവർഗ്ഗ-പട്ടികജാതി-മറ്റ് വനവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനും ജീവിത നിലവാരം മെപ്പെടുത്താനും സർക്കാർ വിവിധ മേഖലകളിൽ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ്. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി ആദിവാസി വിഭാഗങ്ങൾക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പുവരുത്തും.