Insurance under consideration for forest farmers

വന്യജീവി ആക്രമണത്തിൽ കൃഷി നാശവും ജീവഹാനിയും നേരിടുന്ന കർഷകർക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നത് സർക്കാരിന്റെ പരിഗണനയിലാണ്. പ്ലാനിങ് ബോർഡ് യോഗത്തിൽ ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നത് സംബന്ധിച്ച് ചർച്ച ചെയ്തു. ഇത് യാഥാർത്ഥ്യമാകുന്നതോടെ തൃപ്തികരമായ നഷ്ടപരിഹാരം നൽകാനാകും.
അഞ്ചൽ വനമേഖലയിൽ നടപ്പിലാക്കുന്ന ‘വനാവരണം’ പദ്ധതിയിലൂടെ മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കാനാകും. ഇതോടൊപ്പം മേഖലയിലെ കർഷകർക്ക് പിന്തുണയും ഉറപ്പാക്കും. കൃഷി നാശത്തിന്റെ നഷ്ടപരിഹാരം പങ്കിടുന്നതിനായി കൃഷി വകുപ്പ് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ത്രിതല പഞ്ചായത്തുകളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ പദ്ധതി വിജയകരമായി നടപ്പിലാക്കും.