Free sapling distribution by Forest Department from June 5

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷവത്ക്കരണത്തിന് സന്നദ്ധമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ മുതലായവയ്ക്ക് സൗജന്യമായി വൃക്ഷതൈ ലഭ്യത അനുസരിച്ച് വിതരണം ചെയ്യുന്നു.ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചു മുതൽ വനമഹോത്സവം അവസാനിക്കുന്ന ജൂലൈ ഏഴു വരെയാണ് വിതരണം.
കഴിഞ്ഞ മൂന്നു വർഷങ്ങളായി വൃക്ഷതൈ നട്ടു പരിപാലിക്കുന്നു എന്ന് ഉറപ്പു വരുത്തി സർക്കാരേതര സംഘടനകൾക്കും തൈകൾ ലഭ്യമാക്കും.സൗജന്യമായി കൈപ്പറ്റുന്ന തൈകൾ വിൽക്കാനോ നടാതെ മാറ്റി വയ്ക്കാനോ പാടില്ല.ഇക്കാര്യം വനം വകുപ്പ് അധികൃതർ നേരിട്ട് പരിശോധിച്ച് ഉറപ്പു വരുത്തും.
കൊല്ലം വന മേഖലയിലായി (തിരുവനന്തപുരം-207000, കൊല്ലം-203500, പത്തനംതിട്ട-163000, ആലപ്പുഴ-225000,കോട്ടയം-200000)ആകെ 9,98,500 തൈകൾ വിതരണത്തിനായി സജ്ജമാക്കിയിട്ടുണ്ട്.
എറണാകുളം റീജനിൽ (എറണാകുളം-210000,ഇടുക്കി-205000,തൃശൂർ-225000,പാലക്കാട്-220000) ആകെ 86,00,00 തൈകളും സജ്ജമാക്കി.
കോഴിക്കോട് വനം റീജനിൽ (കാസറകോഡ്-52700, കണ്ണൂർ-50000, കോഴിക്കോട്-40000, വയനാട്-40000, മലപ്പുറം-50000) ആകെ 23,27,00 തൈകളും വിതരണത്തിന് തയാറാണ്.
ഇത്തരത്തിൽ ആകെ 20,91,200 തൈകളാണ് വിതരണത്തിനായി തയാറാക്കിയിട്ടുള്ളത്.തൈകൾ അതത് വനം വകുപ്പ് ഓഫീസുകളിൽ നിന്നും ജൂൺ അഞ്ചു മുതൽ 2023 ജൂലൈ ഏഴു വരെ നേരിട്ട് കൈപ്പറ്റാം.