Forest department file adhalat on court

വനം വകുപ്പിന്റെ ഫയല്‍ തീര്‍പ്പാക്ക‍ല്‍ അദാലത്ത്

വനം വകുപ്പിന്റെ തൃശ്ശൂര്‍ സര്‍ക്കി‍ള്‍ ഫയല്‍ തീര്‍പ്പാക്ക‍ല്‍ അദാലത്ത് നാളെ (ആഗസ്റ്റ് 25) രാവിലെ 11 മണിയ്ക്ക് ചാലക്കുടി എസ്.എന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തും. സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ ഫയല്‍ തീര്‍പ്പാക്ക‍ല്‍ യജ്ഞത്തോടനുബന്ധിച്ച് സര്‍ക്കി‍ള്‍ തല അദാലത്തുകള്‍ നടത്താന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഇത്. പൊതുജനങ്ങളുമായി ബന്ധപ്പെട്ട നിലവിലുള്ള ഫയലുകളില്‍ പരമാവധി എണ്ണത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുക എന്നതാണ് അദാലത്തിന്റെ പ്രധാന ലക്ഷ്യം.
റേഞ്ച്, ഡിവിഷന്‍, സര്‍ക്കി‍ള്‍ തലങ്ങളില്‍ ഫയല്‍ പരിശോധിച്ച് അര്‍ഹത നിശ്ചയിച്ച് അത്തരം ഫയലുകള്‍ അദാലത്തില്‍ വച്ച് അന്തിമ തീര്‍പ്പ് കല്‍പ്പിക്കുകയും അര്‍ഹരായവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യും. അര്‍ഹരായവര്‍ക്ക് അദാലത്തില്‍ പങ്കെടുക്കുന്നതിനുള്ള യാത്രാ സൗകര്യം വനം വകുപ്പ് ഏര്‍പ്പെടുത്തും.

സംസ്ഥാനത്തെ എല്ലാ വകുപ്പുകളും ഫയല്‍ തീര്‍പ്പാക്ക‍ല്‍ തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കാന്‍ ജൂണ്‍ രണ്ടിന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് പൊതുജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രത്യേകം പരിശോധിച്ച് തീര്‍പ്പാക്കാ‍ന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചു. ഇതനുസരിച്ച് ആദ്യ അദാലത്ത് ആഗസ്റ്റ് 11-ന് കോഴിക്കോട് വച്ച് നടത്തി. തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ വനം വകുപ്പ് ഓഫീസുകളെ ഉള്‍ക്കൊള്ളിച്ചുക്കൊണ്ടുള്ള അദാലത്താണ് നാളെ ചാലക്കുടിയില്‍ വച്ച് നടത്തുന്നത്.
സെപ്തംബര്‍ 30 വരെയാണ് ഫയല്‍ തീര്‍പ്പാക്ക‍ല്‍ തീവ്രയജ്ഞ പരിപാടി നിശ്ചയിച്ചിട്ടുള്ളത്.