Tiger Safari Park in Malabar region

മലബാർ മേഖലയിൽ ടൈഗർ സഫാരി പാർക്ക്

മലബാർ മേഖലയിൽ വനം വകുപ്പിന്റെ പുതിയ പദ്ധതി എന്ന നിലയിൽ ടൈഗർ സഫാരി പാർക്ക് സ്ഥാപിക്കും. ഇതിന് അനുയോജ്യമായ സ്ഥലം കോഴിക്കോട്/കണ്ണൂർ ജില്ലയിൽ കണ്ടെത്താൻ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ എട്ടംഗ സമിതി രൂപീകരിച്ചു.

സഫാരി പാർക്ക് ആരംഭിക്കുന്നതിനായി പ്രാഥമിക അനുമതികൾക്ക് വേണ്ട നടപടികൾ ആരംഭിക്കാനും പരമാവധി നിയമ തടസങ്ങൾ ഒഴിവാക്കി പദ്ധതി എത്രയും വേഗം പൂർത്തീകരിക്കാനും നിർദ്ദശിച്ചു. തിരുവനന്തപുരം കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിന്റെ പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്ത പ്രകാരം മലബാർ മേഖലയിൽ നിന്നും പുനരധിവസിപ്പിക്കുന്നതിനായി ലഭിക്കുന്ന കാട്ടാനകളെ സംരക്ഷിക്കുന്നതിനുള്ള സാറ്റലൈറ്റ് സെന്റർ സ്ഥാപിക്കുന്ന കാര്യവും പരിഗണനയിലാണ്.