Buffer Zone- All complaints received have been redressed

ബഫർ സോണുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഹെൽപ് ഡെസ്‌കുകളിൽ ലഭിച്ച മുഴുവൻ പരാതികളും പരിഹരിച്ചു. ഹെൽപ് ഡെസ്‌കുകളിൽ ഇതുവരെ ലഭിച്ച 63,615 പരാതികളാണ് പരിഹരിച്ചത്. സർക്കാരിൽ ഇ-മെയിൽ വിലാസത്തിൽ ഉൾപ്പെടെ ലഭിച്ച എല്ലാ പരാതികളും ഹെൽപ് ഡെസ്‌കുകൾക്ക് കൈമാറിയിരുന്നു.
കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആന്റ് എൺവയോൺമെന്റ് സെന്ററിന്റെ(KSREC) അസറ്റ് മാപ്പർ ആപ്ലിക്കേഷൻ വഴി 81,258 നിർമ്മിതികൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഇതോടെ ഇക്കോ സെൻസിറ്റീവ് സോണുമായി ബന്ധപ്പെട്ട് ലഭ്യമായ മുഴുവൻ നിർമ്മിതികളും അപ്‌ലോഡ് ചെയ്തു.
അപ്‌ലോഡ് ചെയ്ത നിർമ്മിതികൾ സംബന്ധിച്ച വിവരങ്ങൾ KSREC പരിശോധിച്ച ശേഷം അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നതിനായി വിദഗ്ധ പരിശോധനാ സമിതിയ്ക്ക് കൈമാറുന്നതാണ്.