Colorful birds as new visitors to Puttur

പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് തൃശ്ശൂർ മൃഗശാലയിൽ നിന്നും പുത്തൻ അതിഥികളായി ഫെസന്റ് ഇനത്തിൽപ്പെട്ട 6 പക്ഷികൾകൂടിയെത്തി. ഒരു ആൺ വർഗ്ഗത്തിലും രണ്ട് പെൺ വർഗ്ഗത്തിലും പെട്ട ഗോൾഡൻ ഫെസന്റുകൾ, ഇതേ രീതിയിൽ ആൺ, പെൺ വർഗ്ഗത്തിൽപ്പെട്ട സിൽവർ ഫെസന്റുകൾ എന്നിവയെയാണ് ഇന്ന് എത്തിച്ചത്. മനോഹരമായ കൂടുകളാണ് പക്ഷികൾക്കായി സുവോളജിക്കൽ പാർക്കിൽ ഒരുക്കിയിരിക്കുന്നത്.

കാഴ്ചയിൽ അതി മനോഹാരിത തീർക്കുന്ന വർണ്ണ പക്ഷികളാണ് ഫെസന്റ് ഇനത്തിൽപ്പെട്ടവ. മുൻപ് മൂന്ന് മയിലുകളെയും, സിൽവർ ഫെസന്റുകളെയും എത്തിച്ചിരുന്നു. അടുത്ത ആഴ്ച ചുക്കർ പാട്രിഡ്ജ് ഇനത്തിൽപ്പെട്ട പക്ഷികളെയും എത്തിക്കും.