13.19 crore was spent on defense during four years

നാലുവർഷത്തിനിടെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചത് 13.19 കോടി രൂപ

വന്യജീവി വാരാഘോഷത്തോട് അനുബന്ധിച്ച് പീച്ചി കേരള വന ഗവേഷണ സ്ഥാപനത്തിൽ വനംവകുപ്പ് ഏകദിന ശിൽപശാല ഉദ്ഘാടനം സംഘടിപ്പിച്ചു.മനുഷ്യ-മൃഗ സംഘട്ടന പശ്ചാത്തലത്തിൽ ആവാസ വ്യവസ്ഥയുടെ നിർവഹണവുമായി ബന്ധപ്പെട്ട നയങ്ങളുടെ പുനപരിശോധന എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ശിൽപശാല സംഘടിപ്പിച്ചത്. വിവിധ വിഷയാവതരണങ്ങൽ, ചർച്ചകൾ എന്നിവയും ശിൽപശാലയുടെ ഭാഗമായി നടന്നു. മനുഷ്യ – മൃഗ സംഘർഷം ഒഴിവാക്കാൻ ആവശ്യമായ പരിഹാര മാർഗങ്ങൾ കണ്ടെത്താനുള്ള കൂട്ടായ ശ്രമം ഉണ്ടാകണം. ആത്യന്തികമായി സംരക്ഷിക്കപ്പെടേണ്ടത് മാനവരാശിയുടെ നന്മയും സുരക്ഷയുമാണ്. ഇതിനായി വനവും മൃഗങ്ങളും മനുഷ്യരും ഒന്നടങ്കം തുല്യ പ്രാധാന്യത്തോടെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. 2018-2022 കാലയളവിൽ 13.19 കോടി രൂപയാണ് വന്യമൃഗ ശല്യം തടയുന്നതിനായുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്.

ശാസ്ത്രീയ മാർഗങ്ങളിലൂടെ വന്യജീവികളെ കാടിനുള്ളിൽ തന്നെ നിർത്താൻ കഴിയുന്ന മാർഗങ്ങൾ, ജലാംശം വലിച്ചെടുക്കുന്ന മരങ്ങളെ ഇല്ലാതാക്കി കൊണ്ടുള്ള പരീക്ഷണങ്ങൾ, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ തുടങ്ങിയ ഒട്ടേറെ വിഷയങ്ങളിൽ ആഴത്തിലുള്ള പഠനം ആവശ്യമാണ്.

മനുഷ്യ-മൃഗ സംഘർഷം ഒഴിവാക്കുവാനുള്ള മാർഗങ്ങൾ കണ്ടെത്തേണ്ടത് അനിവാര്യമാണ്. കാടിന്റെ വശ്യത സന്ദർശകർക്ക് പകർന്നു നൽകുന്ന പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ വരവ് വനത്തെക്കുറിച്ചും മൃഗങ്ങളുടെ ജീവിതത്തെക്കുറിച്ചും അടുത്തറിയാനുള്ള അവസരമായി മാറും.