നാദാപുരം കല്ലാച്ചി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെയും പ്രവേശന കവാടത്തിന്റെയും ഉദ്ഘാടനം

നാദാപുരം കല്ലാച്ചി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെയും പ്രവേശന കവാടത്തിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഇ.കെ.വിജയന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 99 ലക്ഷം രൂപ അനുവദിച്ചാണ് സ്‌കൂളില്‍ പുതുതായി എസ്.പി.സി, സ്‌പോര്‍ട്‌സ്, ടോയ്‌ലറ്റ് ബ്ലോക്കുകള്‍, ഹൈടെക് പ്രവേശന കവാടം എന്നിവ നിര്‍മ്മിച്ചത്. സ്‌കൂളിലേക്ക് ഓപ്പണ്‍ സ്റ്റേജ് നിര്‍മ്മിക്കാനാവശ്യമായ ഫണ്ട് നല്‍കിയ ഹൈടെക് ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ അയിഷ മൊയ്തുവിനെ ചടങ്ങില്‍ ആദരിച്ചു.

ചടങ്ങില്‍ ഇ.കെ.വിജയന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.വി.എം നജ്മ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ, ബ്ലോക്ക് പഞ്ചായത്തംഗം രജീന്ദ്രന്‍ കപ്പള്ളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി, പഞ്ചായത്തംഗങ്ങളായ എ.കെ.ബിജിത്ത്, നിഷാ മനോജ്, പ്രിന്‍സിപ്പല്‍ ഇ.എം.ബാലകൃഷ്ണന്‍, എ. ദിലീപ്കുമാര്‍ സംബന്ധിച്ചു.