back to school

തിരികെ സ്കൂളിലേക്ക്

 

കോവിഡ് മഹാമാരിയെ തുടര്‍ന്ന് ദീര്‍ഘകാലം അടച്ചിടേണ്ടി വന്ന സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ നാളെ മുതല്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുകയാണ്.ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളും 10, 12 ക്ലാസുകളും നവംബര്‍ ഒന്ന് മുതലും ബാക്കിയുള്ള ക്ലാസുകള്‍ നവംബര്‍ 15 മുതലുമാണ് ആരംഭിക്കുക.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട്, മികച്ച ജാഗ്രത പുലര്‍ത്തികൊണ്ടായിരിക്കണം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കേണ്ടത്. അതിനായി ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും തയ്യാറാക്കിയ മാര്‍ഗ്ഗരേഖ കര്‍ശ്ശനമായി പാലിക്കേണ്ടതുണ്ട്.സുരക്ഷിതമായ രീതിയില്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുക എന്നത് അതീവ പ്രധാനമാണ്. ഇതില്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും പിന്തുണ അത്യാവശ്യമാണ്.വീണ്ടും സ്‌കൂളുകളിലേക്കെത്തുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ആശംസകള്‍ നേരുന്നു..