Proposal to complete dredging work at Korappuzha soon

കോരപ്പുഴയിലെ ഡ്രഡ്ജിങ് പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം

 

കോരപ്പുഴയിലെ ഡ്രഡ്ജിങ് പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഇന്ന് കോഴിക്കോട് ഗവ. ഗസ്റ്റ്ഹൗസില്‍ നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. രണ്ട് മാസത്തിനുള്ളില്‍ കാലവര്‍ഷം തുടങ്ങുന്നതിനാല്‍ മഴയുടെ ശക്തി കുറഞ്ഞതിന് ശേഷം ഡ്രഡ്ജിങ് ആരംഭിക്കും. ഡ്രഡ്ജിങ്ങിന് മുമ്പായി ചെയ്തു തീര്‍ക്കേണ്ട മറ്റുകാര്യങ്ങള്‍ എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പുഴയില്‍ നിന്നും ശേഖരിക്കുന്ന മണല്‍, ചളി ഉള്‍പ്പെടെയുള്ളവ ഗുണനിലവാരം പരിശോധിച്ച് നിരക്ക് നിശ്ചയിച്ച് സമയാസമയങ്ങളില്‍ ലേലം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. പ്രവൃത്തിയുടെ ഹൈഡ്രോ ഗ്രാഫിക് സര്‍വ്വെ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.

യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഢി, കോര്‍പറേഷന്‍ കൗണ്‍സിലര്‍ മനോഹരന്‍, ഇറിഗേഷന്‍ നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ബാലകൃഷ്ണന്‍ മണ്ണാരക്കല്‍,എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷാലു സുധാകരന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ അജിത ടി.എ, അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായ സരിന്‍ പി, നിഖില്‍ പി.പി, കോരപ്പുഴ സംയുക്ത സംരക്ഷണ സമിതി പ്രതിനിധികള്‍ പങ്കെടുത്തു.