കണ്ണൂർ ഉളിക്കൽ ടൗണിൽ കാട്ടാന- സാധ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്

കണ്ണൂർ ഉളിക്കൽ ടൗണിൽ ഇറങ്ങിയ കാട്ടാനയെ ജനവാസ മേഖലയിൽ നിന്നും കാട്ടിലേക്ക് തുരത്താൻ വനം വകുപ്പ് നടപടി സ്വീകരിച്ചു വരികയാണ്. ജനങ്ങളുടെ ആശങ്ക അകറ്റാൻ സാധ്യമായതെല്ലാം ചെയ്യും. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിലുള്ള നടപടികളാണ് സ്വീകരിക്കുക. ഇതിന് ചീഫ് വൈൽഡ് ലൈഫ് വാർഡന് നിർദ്ദേശം നൽകിയിട്ടുണ്ട്. ആനയെ അവിടെ നിന്നും തുരത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് തടസ്സമാകുന്ന വിധത്തിൽ ജനക്കൂട്ടം ഇല്ലാതിരിക്കേണ്ടതുണ്ട്. ആളുകൾ കൂടുന്നത് ഈ ഓപ്പറേഷൻ നടത്തുന്നതിന് പ്രയാസം ഉണ്ടാക്കുന്നതും ആന പ്രകോപിതനാകാൻ ഇടയാകുന്നതുമാണ്. ആനയെ തുരത്താനുള്ള എല്ലാ നടപടികളും സ്വീകരിച്ച ശേഷം ആയത് സാധ്യമല്ലാതെ വരുന്ന പക്ഷം സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം മയക്കുവെടി വെച്ച് പിടികൂടുന്ന കാര്യത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ തീരുമാനമെടുക്കും.