Distributed oxygen concentrators and inaugurated the revamped website of the Corporation.
ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെ വിതരണവും കോര്‍പറേഷന്റെ നവീകരിച്ച വെബ് സൈറ്റിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു

കേരള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ തൊഴിലാളികള്‍ ആശ്രയിക്കുന്ന പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലേക്കുള്ള ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെ വിതരണവും കോര്‍പറേഷന്റെ നവീകരിച്ച വെബ് സൈറ്റിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. ഡോക്ടേഴ്‌സ് ഫോര്‍ യു എന്ന സന്നദ്ധ സംഘടനയാണ് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ സംഭാവന ചെയ്തത്.

അനെര്‍ട്ട്, കെ.എഫ്.ഡി.സി ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കുമായി നല്‍കുന്ന സൗര്യ സുവിധ കിറ്റിന്റെ വിതരണം ചടങ്ങില്‍ അധ്യക്ഷത വഹിച്ച ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എ നിര്‍വ്വഹിച്ചു. കെ.എഫ്.ഡി.സി ചെയര്‍പേഴ്‌സണ്‍ ശ്രീമതി ലതിക സുഭാഷ്, കെ.എഫ്.ഡി.സി മാനേജിംഗ് ഡയറക്ടര്‍ ശ്രീമതി പ്രകൃതി ശ്രീവാസ്തവ ഐ.എഫ്.എസ്, കൗണ്‍സിലര്‍ ശ്രീ.എ.എന്‍.വിനോദ്, മറ്റ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.