Congratulations to the students who achieved high marks in the SSLC examination

പരപ്പില്‍ എം.എം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കുളിലെ 2019-2020, 2020-2021 അദ്ധ്യായന വര്‍ഷത്തിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

എന്‍.എം.എം.എസ്, അധ്യാപക ദിനാഘോഷ മത്സര വിജയികള്‍ക്കുള്ള ഉപഹാരവും ഇന്ത്യാ ബുക്ക് ഓഫ് റിക്കാര്‍ഡില്‍ ഇടം നേടിയ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി മുര്‍ഷിദ ഷാനയെയും ആദരിച്ചു.

പഠനത്തിന് പ്രയാസമനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിജിറ്റല്‍ ഡിവൈസ് കൈത്താങ്ങിന്റെ അധ്യാപകരുടെ മൂന്നാംഘട്ട വിഹിതം ചടങ്ങില്‍ ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡണ്ട് റാഫി മുഖദാര്‍ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ കെ. മൊയ്തീന്‍ കോയ, പി. മുഹ്‌സിന, മാനേജര്‍ കെ.വി. കുഞ്ഞഹമ്മദ്, ഹെഡ്മാസ്റ്റര്‍ സി.സി. ഹസ്സന്‍, പ്രിന്‍സിപ്പാള്‍ പി.പി. ഹാഷിം, സാദിക്ക് ബേപ്പൂര്‍, ടി.പി. ഹംസത്ത്, വി. അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.