ഉത്സവങ്ങളില്‍ ആന എഴുന്നള്ളിപ്പ്- സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശത്തിനു അംഗീകാരം
സംസ്ഥാനത്തെ ഉത്സവങ്ങള്‍ക്ക് ആന എഴുന്നള്ളിപ്പ് നടത്തുമ്പോള്‍ ആനകള്‍ തമ്മിലും ആളുകള്‍, തീ വെട്ടി എന്നിവയുമായി ഉള്ള അകലം സംബന്ധിച്ച സര്‍ക്കാറിന്റെ നിലപാട് ഹൈ കോടതിയെ അറിയിച്ചു. വിവിധ ആരാധനാലയങ്ങ ളുടെ സ്ഥലത്തിന്റെ കിടപ്പ്, മറ്റ് സാഹചര്യങ്ങള്‍, കാലാവസ്ഥ തുടങ്ങിയ പല ഘടകങ്ങള്‍ കണക്കിലെടുത്ത്, ഉത്സവങ്ങള്‍ക്ക് അനുമതി നല്‍കുന്ന ജില്ലാ കളക്ടര്‍ അധ്യക്ഷനായ ജില്ലാ നിരീക്ഷണ സമിതിക്ക് തന്നെ അകലം തീരുമാനിക്കാം എന്ന നിര്‍ദേശം ആണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. ഈ നിര്‍ദേശം കോടതി തത്വത്തില്‍ അംഗീകരിച്ചു. വിശദമായ ഉത്തരവ് കോടതി പുറപ്പെടുവിക്കും. സംസ്ഥാനത്തെ ഉത്സവങ്ങള്‍ ആചാര പ്രകാരം നടത്തുന്ന തിനുള്ള സാഹചര്യം ഉണ്ടാകും എന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.