അരിക്കൊമ്പനെ സംബന്ധിച്ച് ജനങ്ങളിൽ ഉത്കണ്ഠയുണ്ടാക്കുന്ന തരത്തിലുള്ള അഭ്യൂഹ പ്രചരണങ്ങൾ നടത്തരുത് . നിലവിൽ കന്യാകുമാരി വന്യജീവി സങ്കേതത്തിലുള്ള അരിക്കൊമ്പൻ കേരള അതിർത്തിയിലേക്ക് കടക്കുന്നു എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും വാർത്തകൾ ശ്രദ്ധയിൽപ്പെട്ടു. കേരളാ വനം വകുപ്പും തമിഴ്‌നാട് വനം വകുപ്പും അരിക്കൊമ്പനെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളിൽ ഉത്കണ്ഠ പടർത്തുന്ന രീതിയിലുള്ള അഭ്യൂഹ പ്രചരണങ്ങൾ നടത്താതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം.