കാസർഗോഡ് ജില്ലയിൽ സ്‌കൂൾ പരിസരത്തെ മരം വീണ് വിദ്യാർത്ഥിനി മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും പാതയോരങ്ങളിലും ഉള്ള അപകടകരമായ മരങ്ങൾ/ചില്ലകൾ അടിയന്തരമായി മുറിച്ചുമാറ്റുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട സി.സി.എഫ്-മാർ ഉറപ്പുവരുത്തേണ്ടതാണ്. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും.