നവംബര്‍ ഒന്നിന് സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ എലത്തൂര്‍ നിയോജക മണ്ഡലത്തിലെ സ്കൂളുകളില്‍ നടക്കുന്ന ശുചീകരണം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. ഒക്ടോബര്‍ 25 നകം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്കി. വിദ്യാഭ്യാസ-ആരോഗ്യ-പോലീസ് ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്.
ചേളന്നുര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി സുനില്‍ കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ സി.എം. ഷാജി, കെ.ടി.പ്രമീള, കെ..പി. ഷീബ, കൃഷ്ണവേണി മാണിക്കോത്ത്, എന്‍ സരിത, ഗൗരി പുതിയോത്ത്, കൗണ്‍സിലര്‍മാരായ എസ്.എം തുഷാര, ഷഫീന, ചേവായൂര്‍, ബാലുശ്ശേരി, കുന്നമംഗലംഎ.ഇ.ഒമാര്‍, ബാലുശ്ശേരി, എലത്തൂര്‍, കാക്കൂര്‍, ചേവായൂര്‍ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു