ജീവചരിത്രം
ശ്രീ എ. കെ. ശശീന്ദ്രന്‍
നിയമസഭ മണ്ഡലം : എലത്തൂര്‍
വനം വന്യജീവി വകുപ്പ് മന്ത്രി
വ്യക്തി ജീവിതം
എ. കുഞ്ഞമ്പുവിന്റെയും എം.കെ. ജാനകിയുടെയും മകനായി 1946 ജനുവരി 29-ന് കണ്ണൂരിൽ ജനിച്ച് പത്താംക്ലാസ് വിദ്യാഭ്യാസം നേടി.
രാഷ്ട്രിയ ജീവിതം
ഹൈസ്കൂള്‍ വിദ്യഭ്യാസ കാലത്ത് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്.സാമൂഹിക രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി കെ.എസ്.യു-വിന്റെയും യൂത്ത് കോൺഗ്രസ്സിന്റെയും ജില്ലാ-സംസ്ഥാന തലത്തിലുള്ള വിവിധ പദവികൾ വഹിച്ചു.1980-ൽ കോൺഗ്രസ്(യു)-വിലൂടെ ഇടതുപക്ഷ മുന്നണിയിലെത്തി. 1982 മുതൽ 1999 വരെ കോൺഗ്രസ്(എസ്)-ന്റെയും പിന്നീട് എൻ.സി.പി.യുടെയും സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു.
പ്രസിഡണ്ട്, കേരള സ്റ്റുഡന്റ്സ് യൂണിയൻ കോഴിക്കോട് (1963-66), കേരള സ്റ്റുഡന്റ്സ് യൂണിയൻ (1967-69) ജനറൽ സെക്രട്ടറി എന്നിങ്ങനെ വിവിധ സ്ഥാനങ്ങൾ വഹിച്ചു; ജനറൽ സെക്രട്ടറി (1969-77), വൈസ് പ്രസിഡന്റ് (1969-78), പ്രസിഡന്റ് (1978-80), കേരള പ്രദേശ് യൂത്ത് കോൺഗ്രസ് കമ്മിറ്റി; അംഗം, കോഫി ബോർഡ് (1978-80); ISCUS (1977-81); കേരള സാക്ഷരതാ സമിതിയുടെ ഗവേണിംഗ് ബോർഡ് (1987-91 & 1992-97); കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് (1997-2001); വൈസ് പ്രസിഡന്റ്, ജവഹർലാൽ നെഹ്‌റു പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ, കണ്ണൂർ; ജനറൽ സെക്രട്ടറി, കോൺഗ്രസ് (യു) & ഇന്ത്യൻ കോൺഗ്രസ് സോഷ്യലിസ്റ്റ് (കോൺഗ്രസ് (എസ്)); അംഗം, ഉപദേശക സമിതി, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ; സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, ദേശീയ സമിതി അംഗം, വർക്കിംഗ് കമ്മിറ്റി അംഗം, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) പാർലമെന്ററി പാർട്ടി നേതാവ്; ചെയർമാൻ, ഗ്രന്ഥശാല ഉപദേശക സമിതി, കേരള നിയമസഭ.കോഫി ബോർഡ്, കേരള സാക്ഷരത സമിതിയുടെ ഗവേണിംഗ് ബോഡി, കേരള ഭവന വികസന ബോർഡ് തുടങ്ങിയവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ ജവഹർലാൽ നെഹ്രു പബ്ലിക് ലൈബ്രറിയുടെ വൈസ് പ്രസിഡണ്ടായും ഗവേണിംഗ് ബോർഡ് അംഗമായും പ്രവർത്തിച്ചു.
പെരിങ്ങളം (1980), എടക്കാട് (1982), ബാലുശ്ശേരി (2006), എലത്തൂർ (2011,2016) എന്നിവിടങ്ങളിൽ നിന്ന് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.25-5-2016 മുതൽ 27-3-2017 വരെയും 1.2.2018 മുതൽ 3.5.2021 വരെയും ഗതാഗത മന്ത്രിയായി സേവനമനുഷ്ഠിച്ചു. 2021 _ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോഴിക്കോട് എലത്തൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചു കേരളത്തിലെ വനം വന്യജീവി വകുപ്പ് മന്ത്രിവനംയായി.
പദവികള്‍
വനം വന്യജീവി വകുപ്പ് മന്ത്രി