Local bodies should plan environmentally friendly projects

തദ്ദേശ സ്ഥാപനങ്ങള്‍ പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ ആസൂത്രണം ചെയ്യണം

കൂള്‍ റൂഫ് സാങ്കേതികവിദ്യ ഉപയോഗിച്ച് വീടുകളും കെട്ടിടങ്ങളും നിര്‍മിക്കുകയാണെങ്കില്‍ നഗരങ്ങളില്‍ വരാന്‍ പോകുന്ന അര്‍ബന്‍ ഹീറ്റ് ഐലന്‍ഡ് ഇംപാക്ട് പ്രതിഭാസത്തെ പരിധിവരെ നിയന്ത്രിക്കാനും പരിസ്ഥിതി സൗഹൃദമാക്കാനും കഴിയുമെന്നും അതിനനുയോജ്യമായ പദ്ധതികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ആസൂത്രണം ചെയ്യണമെന്നും വനംവന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെയും എന്റര്‍പ്രണര്‍ഷിപ് ഡെവലപ്പ്മെന്റ് സൊസെറ്റിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘കുളിര്‍മ’ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൂള്‍ റൂഫ് സാങ്കേതികവിദ്യ പ്രോത്സാഹിപ്പിച്ച് കെട്ടിടങ്ങളിലെ ചൂട് കുറക്കുകയും ഫാനുകളുടെയും എയര്‍ കണ്ടീഷനറുകളുടെയും ഉപയോഗം കുറക്കുകയും ചെയ്യുന്ന പദ്ധതിയാണ് കുളിര്‍മ.