അടുക്കന്മല പട്ടികജാതി നഗറില്വിവിധ വികസന പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു
എലത്തൂര്‍ മണ്ഡലത്തിലെ കാക്കൂര്‍ ഗ്രാമപഞ്ചായത്തിലെ അടുക്കന്മല പട്ടികജാതി നഗറില്വിവിധ വികസന പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
പട്ടികജാതി വികസന വകുപ്പിന്റെ 2021- 22 വര്‍ഷത്തെ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ ചെലവിലാണ് അടുക്കന്മലയില് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റവും താഴെത്തട്ടിലേക്ക് എത്തിക്കാനുള്ള ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഗ്രാമ വികസന സമീപനത്തിലൂടെ ജനങ്ങളെ ഒരേ തരത്തില്‍ വളര്‍ത്തിക്കൊണ്ടു വരിക എന്ന വികസനമാണ് സര്‍ക്കാറിന്റെത്.