സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു * മന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു * സംസ്ഥാനത്ത് താറാവുകളിൽ ആലപ്പുഴ ജില്ലയിലെ തലവടി, തകഴി, പള്ളിപ്പാട്, കരുവാറ്റ എന്നിവിടങ്ങളിലും കോട്ടയം ജില്ലയിലെ നീണ്ടൂറും പക്ഷിപ്പനി സ്ഥിരീകരിച്ചതായും രോഗബാധ നിയന്ത്രിക്കാൻ അടിയന്തിര നടപടി സ്വീകരിച്ചതായും മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു അറിയിച്ചു. താറാവുകളിൽ അസാധാരണമായ മരണനിരക്ക്